ആവിഷ്കരണത്തിലെ പുതുമകൊണ്ട് സംവിധായകൻ പ്രണവ് കൃഷ്ണ ഒരുക്കിയ ഹ്രസ്വചിത്രം കൈയടി നേടുന്നു. "കെ' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിൽ ഒരു അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹവും കരുതലുമാണ് നിറഞ്ഞ് തുളുന്പുന്നത്. സംഭാഷണങ്ങൾക്കല്ല ആക്ഷനാണ് സംവിധായകൻ പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്.
കിടിലൻ ആക്ഷൻ രംഗങ്ങൾ ഒരു യുവതി കൈകാര്യം ചെയ്യുന്നത് കണ്ടിരുന്നു പോകും. അത്രയ്ക്ക് മെയ് വഴക്കത്തോടെയാണ് ഈ അമ്മ ആക്ഷൻ രംഗങ്ങൾ ചെയ്തിരിക്കുന്നത്. ഇതിനോടകം പതിനായിരത്തിനടുത്ത് ആൾക്കാർ ഈ കുഞ്ഞു സിനിമ കണ്ണോടിച്ചു കഴിഞ്ഞു. ആക്ഷൻ രംഗങ്ങൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും "കെ' ഇഷ്ടമാകുമെന്ന് ഉറപ്പ്.
ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി "കെ'
09:50 AM Sep 26, 2019 | Deepika.com