തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങി സി​ബി മ​ല​യി​ല്‍; കൊ​ത്ത് ട്രെ​യി​ല​ര്‍

11:15 AM Sep 03, 2022 | Deepika.com

മ​ല​യാ​ള​സി​നി​മ​യ്ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഒ​രു​പി​ടി ചി​ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​ന്‍ സി​ബി മ​ല​യി​ല്‍ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഒ​രു​ക്കു​ന്ന കൊ​ത്ത് ചിത്രത്തിന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ആ​സി​ഫ് അ​ലി,റോ​ഷ​ന്‍ മാ​ത്യു,സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത്,നി​ഖി​ല വി​മ​ല്‍ എ​ന്നി​വ​ര്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്രം സെ​പ്റ്റം​ബ​ര്‍ 23ന് ​തി​യ​റ്റ​റി​ലെ​ത്തും.

ആ​റു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് സി​ബി മ​ല​യി​ല്‍ തി​രി​ച്ചു​വ​രു​ന്ന​ത്. ക​ണ്ണൂ​ര്‍ രാ​ഷ്ട്രീ​യ​മാ​ണ് ചി​ത്ര​ത്തിന്‍റെ പ​ശ്ചാ​ത്ത​ലം. പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ജീ​വി​ക്കു​ന്ന ര​ണ്ട് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​രാ​ണ് ആ​സി​ഫ് അ​ലി​യും റോ​ഷ​ന്‍ മാ​ത്യു​വും.



ര​ഞ്ജി​ത്ത്, വി​ജി​ലേ​ഷ് , അ​തു​ല്‍, ശ്രീ​ല​ക്ഷ്മി, ശ്രീ​ജി​ത്ത്‌ ര​വി, കോ​ട്ട​യം ര​മേ​ശ്‌, ദി​നേ​ശ് ആ​ല​പ്പി, രാ​ഹു​ൽ, ശി​വ​ൻ സോ​പാ​നം എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഗോ​ള്‍​ഡ് കോ​യി​ന്‍ മോ​ഷ​ന്‍ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ ര​ഞ്ജി​ത്തും പി.​എം. ശ​ശി​ധ​ര​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ എ​ഡി​റ്റിംഗും പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ൻ ഛായാ​ഗ്ര​ഹ​ണ​വും നി​ര്‍​വ​ഹി​ക്കു​ന്നു.

പ​ശ്ചാ​ത്ത​ല സം​ഗീ​തം ജേ​ക്സ് ബി​ജോ​യ്. ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് സം​ഗീ​തം പ​ക​രു​ന്ന​ത് കൈ​ലാ​സ് മോ​നോ​നാ​ണ്. ഹേ​മ​ന്ത് കു​മാ​റാ​ണ് ചി​ത്ര​ത്തിനായി ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ന്‍.