പ്രേക്ഷകര്‍ ആകാംഷകയോടെ കാത്തിരുന്ന അല്‍ഫോൻസ് പുത്രന് ചിത്രം ഗോള്‍ഡിന്റെ റിലീസ് നീട്ടി. സംവിധായകന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാകും ചിത്രത്തിന്റെ റിലീസ്.
പൃഥ്വിരാജ്,നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിനായി ഇനിയും പ്രേക്ഷകര്‍ കുറച്ചുകൂടി കാത്തിരിക്കണം. നേരത്തെ സെപ്റ്റംബര്‍ എട്ടിന് തിയറ്ററിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.
""ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ ഗോൾഡ് ഓണത്തിന് ഒരാഴ്ച കഴിഞ്ഞേ റിലീസ് ചെയ്യൂ. ഈ കാലതാമസത്തിന് ദയവായി ക്ഷമിക്കൂ. ഈ കാലതാമസം ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഞങ്ങളുടെ സൃഷ്ടിയിലൂടെത്തന്നെ നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.’’–അൽഫോൻസ് പുത്രൻ സമൂഹമാധ്യമത്തിൽ കുറിച്ചു
ഓണത്തിന് "ഗോള്‍ഡ്' എത്തില്ല; റിലീസ് നീട്ടി
11:33 AM Sep 02, 2022 | Deepika.com