അ​മ്മ​യാ​യ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി വിഷ്ണു​പ്രി​യ

10:25 AM Aug 30, 2022 | Deepika.com

അ​മ്മ​യാ​യ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി വി​ഷ്ണു​പ്രി​യ. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് താ​രം സ​ന്തോ​ഷ​വാ​ര്‍​ത്ത അ​റി​യി​ച്ച​ത്. ഒ​ടു​വി​ല്‍ ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​മ​നു​ഷ്യ​ന്‍ എ​ത്തി. ആ​രോ​ഗ്യ​മു​ള്ള കു​ഞ്ഞി​നെ ത​ന്ന ദൈ​വ​ത്തി​ന് ന​ന്ദി. താ​രം കു​റി​ച്ചു.

2019ലാ​ണ് വി​ഷ്ണു​പ്രി​യ വി​വാ​ഹി​ത​യാ​യ​ത്. ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ന്‍റെ മ​ക​ന്‍ വി​ന​യ് വി​ജ​യ് ആ​ണ് ന​ടി​യു​ടെ ഭ​ര്‍​ത്താ​വ്. ന​ര്‍​ത്ത​കി​യാ​യ വി​ഷ്ണു​പ്രി​യ ഡാ​ന്‍​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​ലോ​ക​ത്തെ​ത്തു​ന്ന​ത്. സ്പീ​ഡ് ട്രാ​ക്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ചു. കേരളോത്സവം എന്ന ചിത്രത്തിലും നായികയായി.

പെൺപട്ടണം, മകരമഞ്ഞ്, ലിസമ്മയുടെ വീട്, ഗോഡ് ഓൺ കൺട്രി, ബാങ്കിംഗ് ഹവേഴ്സ് 10 റ്റു 4 ,നാന്‍ങ്കാ (2011) കാന്താരം എന്നിവയാണ് മറ്റു ചിത്രങ്ങൾ.