വിജയ് ദേവര്കൊണ്ട നാകനായി എത്തിയ ചിത്രം ലൈഗര്‍ തിയറ്ററില്‍ വേണ്ടത്ര ചലനം സൃഷ്ടിച്ചില്ല. ചിത്രത്തിന് ലഭിക്കുന്ന തണുപ്പന്‍ പ്രതികരണം ഭയപ്പെടുത്തുന്നതും നിരാശ തോന്നിപ്പിക്കുന്ന സാഹചര്യവുമാണെന്ന് നിര്‍മാതാക്കളിലൊരാളായ ചാര്‍മി കൗര്‍ പറഞ്ഞു.
2020-ലാണ് 'ലൈഗര്‍' സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 2019-ല്‍ കരണ്‍ ജോഹറിനെ കണ്ട് സംസാരിക്കുകയും സിനിമയുടെ ജോലികള്‍ ആരംഭിക്കുകയും ചെയ്തു. സിനിമ റിലീസ് ചെയ്തത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമയെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു.
എന്നാല്‍ വേനല്‍ക്കാല അവധി മാസങ്ങളില്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാതിരുന്നതും പിന്നീട് മഴക്കാലമായതിനാലും സിനിമ റിലീസ് ചെയ്തില്ല. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് 'ലൈഗര്‍' പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്- ചാര്‍മി പറഞ്ഞു.
വളരെ നിരാശ തോന്നുന്ന നിമിഷങ്ങൾ: ലൈഗര്‍ പരാജയത്തില്‍ നിര്‍മാതാവ്
09:32 AM Aug 30, 2022 | Deepika.com