ദൃ​ശ്യം 3 ഉണ്ട്; വ്യ​ക്ത​ത​യു​മാ​യി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ

02:36 PM Aug 29, 2022 | Deepika.com

പ്രേ​ക്ഷ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ദൃ​ശ്യ​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് നി​ർ​മാ​താ​വ് ആന്‍റ​ണി പെ​രു​മ്പാ​വൂ​ർ. സി​നി​മ പ​ണി​പ്പു​ര​യി​ലാ​ണെ​ന്നും ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദൃ​ശ്യം മൂ​ന്ന് ഏ​താ​യാ​ലും വ​രും. അ​തി​ന്‍റെ പ​ണി​പു​ര​യി​ലാ​ണ്. ആ​ശ​യ​ങ്ങ​ളും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ​യാ​യി​ട്ടി​രി​ക്കു​ന്നു. ആ​ന്‍റ​ണി പ​റ​ഞ്ഞു. അ​മ്മ അ​സോ​സി​യേ​ഷ​നും സ്വ​കാ​ര്യ​ചാ​ന​ലും ന​ട​ത്തി​യ ഷോ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ടൊ​വി​നോ തോ​മ​സി​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞ​ത്.