ബി​ജു മേ​നോന്‍റെ വേ​ഷ​പ​ക​ര്‍​ച്ച; ഒ​രു തെ​ക്ക​ന്‍ ത​ല്ല് കേ​സ് ട്രെ​യി​ല​ര്‍

12:17 PM Aug 29, 2022 | Deepika.com

ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ശ്രീ​ജി​ത്ത് എ​ന്‍. സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഒ​രു തെ​ക്ക​ന്‍ ത​ല്ലു​കേ​സിന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് ബി​ജു മേ​നോ​നും റോ​ഷ​ന്‍ മാ​ത്യു​വും ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. വ്യ​ത്യ​സ്ത​മാ​യ വേ​ഷ​പ​ക​ര്‍​ച്ച​യി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തിന്‍റെ ട്രെ​യി​ല​ര്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​ത്മ​പ്രി​യ​യും നി​മി​ഷ സ​ജ​യ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

ജി.ആര്‍. ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടനാണ്. ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്‌സിന്‍റെ സാരഥിയാണ് ഈ ചിത്രത്തിന്‍റെ സംവിധായകനായ ശ്രീജിത്ത്.



ഇ ഫോർ എന്‍റെർടെയ്മെന്‍റ്സിന്‍റെ ബാനറിൽ മുകേഷ് ആര്‍. മേത്ത സി.വി.സാരഥി എന്നിവർ ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിക്കുന്നു. സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്.