15-ാം വി​വാ​ഹ​വാ​ര്‍​ഷി​ക​ത്തി​ല്‍ അ​ച്ഛ​നാ​കുന്ന സന്തോഷം പങ്കുവച്ച് ന​രേ​ന്‍

10:06 AM Aug 29, 2022 | Deepika.com

വീ​ണ്ടും അ​ച്ഛ​നാ​കാ​ന്‍ ഒ​രു​ങ്ങു​ന്ന സ​ന്തോ​ഷം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച് ന​ട​ന്‍ ന​രേ​ന്‍. താ​ര​ത്തി​ന്‍റെ 15-ാം വി​വാ​ഹ​വാ​ര്‍​ഷി​ക ദി​ന​ത്തി​ലാ​ണ് സ​ന്തോ​ഷ​വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. ഭാ​ര്യ മ​ഞ്ജു​വി​നൊ​പ്പം സ്‌​കാ​നിം​ഗ് റി​പ്പോ​ര്‍​ട്ടി​ന്‍റെ ചി​ത്ര​വും പ​ങ്കു​വ​ച്ചാ​ണ് ന​രേ​ന്‍ സ​ന്തോ​ഷം അ​റി​യി​ച്ച​ത്.

പ​തി​ന​ഞ്ചാം വി​വാ​ഹ​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഈ ​സ്‌​പെ​ഷ​ല്‍ ദി​വ​സം, കു​ടും​ബ​ത്തി​ലേ​ക്ക് ഒ​രു പു​തി​യ അം​ഗ​ത്തെ കൂ​ടി ഞ​ങ്ങ​ള്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു,' ന​രേ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു.


2007-ല്‍ ​വി​വാ​ഹി​ത​രാ​യ ന​രേ​നും മ​ഞ്ജു ഹ​രി​ദാ​സി​നും ത​ന്‍​മ​യ എ​ന്നൊ​രു മ​ക​ള്‍ കൂ​ടി​യു​ണ്ട്. 14 വ​യ​സു​കാ​രി​യാ​ണ് ത​ന്‍​മ​യ. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടിന്‍റെ അ​ച്ചു​വി​ന്‍റെ അ​മ്മ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​രേ​ന്‍ പി​ന്നീ​ട് ത​മി​ഴി​ലും തി​ര​ക്കേ​റി​യ ന​ട​നാ​യി മാ​റി. സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം കൈ​തി​യി​ലും വി​ക്ര​ത്തി​ലും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​ട​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്.