തമിഴ് നാട്ടിലെ ഒരു ആരാധകന് തനിക്കായി ക്ഷേത്രം പണിതെന്ന് നടി ഹണി റോസ്. തന്റെ ആദ്യ ചിത്രം ബോയ്ഫ്രണ്ട് മുതല്‍ ഇന്നുവരെ ആ ആരാധകന്റെ സ്നേഹം നിലനില്‍ക്കുന്നുണ്ടെന്നും ഹണി വ്യക്തമാക്കി. ഒരു ചാനല്‍ ഷോയിലാണ് നടി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
തമിഴ് ആരാധകനാണ് താരത്തിന്റെ പേരില്‍ ക്ഷേത്രം പണിതത്. ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കും. പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം. വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറയുന്നു.
എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക് പായസം കൊടുക്കുമെന്നും ഒരു പ്രത്യേക സ്നേഹമുള്ള മനുഷ്യനാണ് പാണ്ടിയെന്നും ഹണി റോസ് പറയുന്നു.
2005ല്‍ റിലീസ് ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസ് അരങ്ങേറ്റം കുറിച്ചത്. 'അക്വാറിയം' എന്ന ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് ഇനി റിലീസ് ചെയ്യാനുള്ള ഹണി റോസ് ചിത്രം.