വി​ക്ര​ത്തിന്‍റെ കോ​ബ്ര; ട്രെ​യി​ല​ര്‍ പു​റ​ത്ത്

11:42 AM Aug 26, 2022 | Deepika.com

വി​ക്രം നാ​യ​ക​നാ​യി എ​ത്തു​ന്ന കോ​ബ്ര​യു​ടെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ആ​ക്ഷ​ന്‍ മാ​സ് രം​ഗ​ങ്ങ​ളും പ്ര​ണ​യ​വും പ​ക​യും പ്ര​തി​കാ​ര​വു​മെ​ല്ലാം ചി​ത്ര​ത്തിന്‍റെ ട്രെ​യി​ല​റി​ല്‍ കാ​ണാം. അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്‍റെ സംവിധായകൻ.

മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ഇ​ര്‍​ഫാ​ന്‍ പ​ത്താ​ന്‍ ആദ്യമായി അ​ഭി​ന​യി​ക്കു​ന്ന ചിത്രം കൂടിയാണ് കോ​ബ്ര. ഗം​ഭീ​ര ലു​ക്കി​ലാ​ണ് താ​ര​മെ​ത്തു​ന്ന​ത്.കെ.​ജി.​എ​ഫി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ശ്രീ​നി​ധി ഷെ​ട്ടി​യാ​ണ് നാ​യി​ക.



റോ​ഷ​ന്‍ മാ​ത്യു, മാ​മു​ക്കോ​യ, മി​യ ജോ​ര്‍​ജ്,റോ​ബോ ശ​ങ്ക​ര്‍, കെ.​എ​സ്. ര​വി​കു​മാ​ര്‍, ആ​ന​ന്ദ് രാ​ജ്, മൃ​ണാ​ളി​നി ദേ​വി, മീ​നാ​ക്ഷി ഗോ​വി​ന്ദ​രാ​ജ​ന്‍ എ​ന്നി​വ​രാ​ണ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഡി​മോ​ണ്ടി കോ​ള​നി, ഇ​മൈ​ക്ക നൊ​ടി​ക​ള്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം അ​ജ​യ് ജ്ഞാ​ന​മു​ത്തു തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് കോ​ബ്ര .

സംഗീതം എ.ആർ.റഹ്മാൻ. ഹരീഷ് കണ്ണൻ ഛായഗ്രഹണം നിർവഹിക്കുന്നു. ഭുവൻ ശ്രീനിവാസൻ എഡിറ്റിംഗ് നിർവഹിക്കുന്നു.