ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ച്ച് ഷ​ങ്ക​ര്‍-​ക​മ​ല്‍​ഹാ​സ​ന്‍ ചി​ത്രം ഇ​ന്ത്യ​ന്‍2

10:01 AM Aug 25, 2022 | Deepika.com

പ്രേ​ക്ഷ​ക​ര്‍ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന ക​മ​ല്‍​ഹാ​സ​ന്‍-​ഷ​ങ്ക​ര്‍ ചി​ത്രം ഇ​ന്ത്യ​ന്‍ 2വി​ന്‍റെ ചി​ത്രീ​ക​ര​ണം പു​ന​രാം​ഭി​ച്ചു. ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​തി​ന് ശേ​ഷം പ​ല​കാ​ര​ണ​ങ്ങ​ളാ​ല്‍ നി​ര്‍​ത്തി​വെ​യ്‌​ക്കേ​ണ്ടി വ​ന്ന ചി​ത്ര​മാ​ണ് ഇ​ന്ത്യ​ന്‍2. തുടർന്ന് സം​വി​ധാ​യ​ക​ന്‍ ഷ​ങ്ക​റി​നെ​തി​രെ നി​ര്‍​മാ​ത​ക്ക​ള്‍ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് വരെ ക​ട​ന്നു.

ര​ണ്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച വാ​ര്‍​ത്ത സം​വി​ധാ​യ​ക​ന്‍ ത​ന്നെ​യാ​ണ് പ​ങ്കു​വ​ച്ച​ത്.ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ബാ​ക്കി ഷൂ​ട്ടിംഗ് ആ​രം​ഭി​ക്കു​മെ​ന്നും എ​ല്ലാ​വ​രു​ടേ​യും പി​ന്തു​ണ​യും ആ​ശം​സ​ക​ളും വേ​ണ​മെ​ന്നു​മാ​ണ് ശ​ങ്ക​ർ കു​റി​ച്ച​ത്.



ചെ​ന്നൈ പാ​രീ​സ് കോ​ര്‍​ണ​റി​ലെ എ​ഴി​ല​കം പ​രി​സ​ര​ത്ത് ചി​ത്രീ​ക​ര​ണ​ത്തി​നു വേ​ണ്ടി​യു​ള്ള സെ​റ്റ് നി​ര്‍​മാ​ണം പൂർത്തിയായി കഴിഞ്ഞു. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​യ ക​മ​ല്‍​ഹാ​സ​നും കാ​ജ​ല്‍ അ​ഗ​ര്‍​വാ​ളും സെ​പ്റ്റം​ബ​റി​ല്‍ ചിത്രത്തിൽ പങ്കുചേരും.

2020 ഫെബ്രുവരിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഷൂ​ട്ടി​ങ്ങി​നി​ടെ ലൊ​ക്കേ​ഷ​നി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂന്ന് പേ​ര്‍ മ​ര​ണ​പ്പെ​ട്ട​തും, കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും സി​നി​മ​യെ കാ​ര്യ​മാ​യി ത​ന്നെ ബാ​ധി​ച്ചി​രു​ന്നു.

ന​ട​നും എം​എ​ല്‍​എ​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ റെ​ഡ് ജ​യി​ന്‍റ് മൂ​വി​സ് സി​നി​മ​യു​ടെ നി​ർ​മാ​ണ പ​ങ്കാ​ളി​ത്തം ലൈ​ക്ക പ്രൊ​ഡ​ക്ഷ​ന്‍​സി​നൊ​പ്പം ഏ​റ്റെ​ടു​ത്ത​താ​ണ് സി​നി​മ​യെ വീണ്ടും കൈപിടിച്ചുയർത്തിയത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

സി​ദ്ധാ​ര്‍​ഥ്, പ്രി​യ ഭ​വാ​നി ശ​ങ്ക​ര്‍, ബോ​ബി സിം​ഹ, ഗു​രു സോ​മ​സു​ന്ദ​രം, ഡ​ല്‍​ഹി ഗ​ണേ​ഷ് എ​ന്നി​വ​രും ഇ​ന്ത്യ​ന്‍2 ല്‍ പ്രധാന വേഷങ്ങളിലെത്തും. ര​വി വ​ര്‍​മ്മ​ന്‍ ഛായാ​ഗ്ര​ഹ​ണ​വും ശ്രീ​ക​ര്‍ പ്ര​സാ​ദ് എ​ഡി​റ്റിംഗും നി​ര്‍​വ​ഹി​ക്കു​ന്നു. അ​നി​രു​ദ്ധ് ആ​ണ് സം​ഗീ​തം.

ക​മ​ൽ​ഹാ​സന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ സേ​നാ​പ​തി. 1996ൽ ​റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ക​മ​ൽ​ഹാ​സ​ന് ല​ഭി​ച്ചി​രു​ന്നു.