"ഏ​ക് ക​ഹാ​നി സു​നാ​യേ സ​ർ' വി​ക്രം വേ​ദ ഹി​ന്ദി ടീ​സ​ർ

09:31 AM Aug 25, 2022 | Deepika.com

വി​ജ​യ് സേ​തു​പ​തി​യും മാ​ധ​വ​നും ത​ക​ര്‍​ത്ത​ഭി​ന​യി​ച്ച വി​ക്രം വേ​ദ എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് തമിഴ് ചിത്രത്തിന്‍റെ ഹി​ന്ദി പ​തി​പ്പിന്‍റെ ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി. സി​നി​മ ആ​സ്വാ​ദ​ക​രെ ഒ​രു പോ​ലെ ആ​വേ​ശ​ത്തി​ലാ​ക്കി​യ ചി​ത്ര​മാ​യി​രു​ന്നു ത​മി​ഴി​ലെ വി​ക്രം വേ​ദ. ഹി​ന്ദി​യി​ല്‍ വേ​ദ​യാ​യി ഹൃ​ത്വി​ക് റോ​ഷ​നും വി​ക്ര​മാ​യി സെ​യ്ഫ് അ​ലി​ഖാ​നു​മാ​ണ് എ​ത്തു​ന്ന​ത്.

മാ​സ് രം​ഗ​ങ്ങ​ളും ത​ക​ര്‍​പ്പ​ന്‍ സം​ഭാ​ഷ​ണ​ങ്ങ​ളും ഉ​ള്‍​പെ​ടു​ത്തി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. വി​ക്ര​വേ​ദ​യി​ലെ ഹി​റ്റ് സം​ഭാ​ഷ​ണ​മാ​യ ഒ​രു ക​ഥ സൊ​ല്ല​ട്ടു​മാ എ​ന്ന ചോ​ദ്യ​ത്തി​ലാ​ണ് ടീ​സ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്.



ഗാ​യ​ത്രി-​പു​ഷ്‌​ക​ര്‍ കൂ​ട്ടു​കെ​ട്ടി​ല്‍ ഒ​രു​ക്കു​ന്ന ചി​ത്രം ഫ്രൈ​ഡേ ഫി​ലിം‍​വ​ര്‍​ക്ക്സി​ന്‍റെ ബാ​ന​റി​ല്‍ നീ​ര​ജ് പാ​ണ്ഡേ​യും റി​ല​യ​ന്‍​സ് എ​ന്‍റ​ര്‍​ടെ​യ്‍​ന്‍​മെ​ന്‍റും വൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സും ചേ​ര്‍​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

രാ​ധി​ക ആ​പ്തെ, രോ​ഹി​ത് സ​റ​ഫ്, സ​ത്യ​ദീ​പ് മി​ശ്ര തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 30ന് ​ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.