ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അന്യഗ്രഹ ജീവികളെ വേട്ടയാടാന്‍ നിയോഗിക്കപ്പെടുന്ന ഒരു മിലിറ്ററി ഓഫിസറുടെ കഥയാണ് ചിത്രത്തിന്റെ ട്രെയിലറിലൂടെ പങ്കുവയ്ക്കുന്നത്.
ശക്തി സൗന്ദര് രാജന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക.എസ്.യുവ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഡി. ഇമ്മനാണ്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് ഇ.രാഘവാണ്.
ഹരീഷ് ഉത്തമന്, കാവ്യ ഷെട്ടി, ഗോകുല്‍ ആനന്ദ്, സുരേഷ് മേനോന്, ഭരത് രാജ്, അമ്പുലി ഗോകുല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. സെപ്റ്റംബര്‍ എട്ടിന് ചിത്രം തിയറ്ററിലെത്തും.