മ​ക്ക​ള്‍​ക്കാ​യി ഒ​രു​മി​ച്ചെത്തി ധ​നു​ഷും ഐ​ശ്വ​ര്യ​യും; ഒ​പ്പം വി​ജ​യ് യേ​ശു​ദാ​സും ദർശനയും

09:28 AM Aug 24, 2022 | Deepika.com

മ​ക്ക​ള്‍​ക്ക് വേ​ണ്ടി ഒ​രു​മി​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ ധ​നു​ഷും ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്തും. വി​വാ​ഹ​മോ​ച​ന​ത്തി​ന് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ക്ക​ളാ​യ യാ​ത്ര​യു​ടെ​യും ലിം​ഗ​യു​ടെ​യും സ്‌​കൂ​ളി​ലെ ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്.​

ഏ​റെ ഞെ​ട്ട​ലോ​ടെ​യാ​യി​രു​ന്നു സി​നി​മ ലോ​കം ധ​നു​ഷും ഐ​ശ്വ​ര്യ​യും വേ​ര്‍​പി​രി​ഞ്ഞ വാ​ര്‍​ത്ത അ​റി​ഞ്ഞ​ത്. ഇ​വ​ര്‍​ക്കൊ​പ്പം ഗാ​യ​ക​ന്‍ വി​ജ​യ് യേ​ശു​ദാ​സും ദ​ര്‍​ശ​ന​യു​മു​ണ്ട്. ധ​നു​ഷ്-​ഐ​ശ്വ​ര്യ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ന്‍ യാ​ത്ര​യെ സ്‌​കൂ​ളി​ലെ സ്‌​പോ​ര്‍​ട്‌​സ് ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​നാ​യാ​ണ് ഇ​വ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

18 വ​ര്‍​ഷം നീ​ണ്ട ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​നൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ത്ര മ​നോ​ഹ​ര​മാ​യാ​ണ് ഒ​രു ദി​വ​സം തു​ട​ങ്ങു​ന്ന​ത്. എ​ന്‍റെ ആ​ദ്യ​ത്തെ കു​ട്ടി ഇ​ന്ന് സ്‌​കൂ​ള്‍ സ്‌​പോ​ര്‍​ട​സ് ക്യാ​പ്റ്റ​നാ​യി സ​ത്യ​പ്ര​തി​ഞ്ജ ചെ​യ്യു​ന്ന​ത് കാ​ണു​ന്നു.

അ​ഭി​മാ​ന​മു​ള്ള മാ​താ​വാ​ണ് ഞാ​ന്‍. എ​ത്ര വേ​ഗ​മാ​ണ് അ​വ​ര്‍ വ​ള​രു​ന്ന​ത്. ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു. ദർശനയാണ് ചിത്രങ്ങൾ പങ്കുവച്ചത്.