രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജയിലറില്‍ വിനായകന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത വെളിപ്പെടുത്തിയത്.
ചിത്രത്തിലെ വളരെ സുപ്രധാന വേഷത്തിലാകും വിനായകന് എത്തുകയെന്നാണ് വാര്‍ത്ത. ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതംസംവിധാനം അനിരുദ്ധ് നിർവഹിക്കും. ചിത്രത്തില്‍ ജയിലറിന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്.
പ്രിയങ്കാ മോഹന്‍, രമ്യാ കൃഷ്ണന് എന്നിവര്‍ക്കൊപ്പം ഐശ്വര്യാ റായിയും പ്രധാനവേഷത്തിലുണ്ടാവുമെന്നാണ് സൂചന. ശിവ കാര്‍ത്തികേയനും ചിത്രത്തിന്റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ട്.
രജനികാന്തിനൊപ്പം ജയിലറിൽ പ്രധാനവേഷം പങ്കിടാൻ വിനായകനും
02:28 PM Aug 23, 2022 | Deepika.com