ഡോ.​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ വി​വാ​ഹി​ത​നാ​കു​ന്നു

12:50 PM Aug 23, 2022 | Deepika.com

ബി​ഗ്‌​ബോ​സ് താ​രം ഡോ.​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ വി​വാ​ഹി​ത​നാ​കു​ന്നു. റോ​ബി​ന്‍ ത​ന്നെ​യാ​ണ് വിവാഹ വാ​ർത്തയെ സംബന്ധിച്ച് സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യ​ത്. അ​വ​താ​ര​ക​യും മോ​ഡ​ലു​മാ​യ ആ​ര​തി പൊ​ടി​യാ​ണ് വ​ധു.

വി​വാ​ഹം ഫെ​ബ്രു​വ​രി​യി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും ആ​ര​തി​യാ​ണ് വ​ധു​വെ​ന്നും റോ​ബി​ന്‍ ഒ​രു ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. എന്‍റേ​ത് എ​ന്ന കു​റി​പ്പു​മാ​യി താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യും സ്ഥി​രീ​ക​ര​ണം ന​ട​ത്തി.



""പലരും പറയുന്നുണ്ട് എന്‍റെ എന്‍ഗേജ്മെന്‍റ് കഴിഞ്ഞുവെന്ന്. എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ കമ്മിറ്റഡ് ആണ്. ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകും’’ ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോൾ താരം ആരാധകരോട് പറഞ്ഞു.