മു​ല​യൂ​ട്ട​ലിന്‍റെ മ​ഹ​ത്വം; ശ്ര​ദ്ധേ​യ​മാ​യി "സിം​ഗി​രി സിം​ഗ​രെ' സം​ഗീ​ത ആ​ല്‍​ബം

10:57 AM Aug 23, 2022 | Deepika.com

അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള ഇ​ഴ​ചേ​ര​ലിന്‍റെ ആ​ദ്യ കണികയാണ് മു​ല​യൂ​ട്ട​ല്‍. ലോ​ക​മു​ല​യൂ​ട്ട​ല്‍ വാ​ര​ത്തി​ല്‍ മു​ല​യൂ​ട്ട​ലി​ന്‍റെ പ്രാ​ധാ​ന്യം സ​മൂ​ഹ​ത്തി​ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന സം​ഗീ​ത ആ​ല്‍​ബം ശ്ര​ദ്ധേ​യ​മാ​കു​ന്നു.

മു​ല​യൂ​ട്ട​ല്‍ വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ങ്ങി​യ "സിം​ഗി​രി സിം​ഗ​രെ' എ​ന്ന സം​ഗീ​ത ആ​ല്‍​ബ​മാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. രൂ​പേ​ഷ് ര​വീന്ദ്രന്‍റെ ര​ച​ന​യി​ല്‍ സം​ഗീ​ത​ജ്ഞ​നും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ വി.​ബി.​രാ​ജേ​ഷ് ഈ​ണ​മി​ട്ട ഗാ​നം ഇ​തി​നോ​ട​കം പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.



യൂ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത ഗാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. പ്ര​ശ​സ്ത നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​രി​യും പി​ന്ന​ണി ഗാ​യി​ക​യു​മാ​യ പ്ര​സീ​ത ചാ​ല​ക്കു​ടി​യും വി.​ബി.​രാ​ജേ​ഷും ചേ​ര്‍​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.