ആ​ദ്യ​മാ​യി​ട്ടാണ് ഒരു മേ​യ​ര്‍ രാജു​വേ​ട്ടാ എ​ന്ന് വി​ളി​ക്കു​ന്നത്: പൃ​ഥ്വി​രാ​ജ്

10:26 AM Aug 23, 2022 | Deepika.com

ജീവിതത്തിൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു മേ​യ​ര്‍ രാ​ജു​വേ​ട്ടാ എ​ന്ന് വി​ളി​ച്ച് പ​രി​പാ​ടി​ക്ക് ക്ഷ​ണി​ക്കു​ന്ന​തെ​ന്ന് ന​ട​ന്‍ പൃ​ഥ്വി​രാ​ജ്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ നേ​ത്വ​ത്തി​ല്‍ കി​ഴ​ക്കേ​കോ​ട്ട​യി​ല്‍ നി​ര്‍​മി​ച്ച കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ല്‍​ന​ട മേ​ല്‍​പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും നീ​ള​മേ​റി​യ കാ​ല്‍​ന​ട മേ​ല്‍​പാ​ല​മാ​ണ് കി​ഴ​ക്കേ​കോ​ട്ട​യി​ലേ​ത്. ജ​നി​ച്ച നാ​ട്ടി​ല്‍ വ​രു​മ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ടാ​കു​ന്ന സ​ന്തോ​ഷ​മാ​ണ് ത​നി​ക്കെ​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രു മേ​യ​ര്‍ രാ​ജു​വേ​ട്ടാ എ​ന്ന് വി​ളി​ച്ച് പ​രി​പാ​ടി​ക്ക് ക്ഷ​ണി​ക്കു​ന്ന​തെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.



പ്ര​സം​ഗ​ത്തി​ലാ​ണ് മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ രാ​ജു​വേ​ട്ടാ എ​ന്ന് വി​ളി​ച്ച് ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച കാ​ര്യം ന​ട​ന്‍ പ​റ​ഞ്ഞ​ത്. ഒ​രു​പാ​ട് കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് തന്‍റെ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​തെ​ന്നും യാ​ദൃ​ച്ഛി​ക​വ​ശാ​ല്‍ ആ ​സ​മ​യം ത​ന്നെ ഇ​തു​പോ​ലൊ​രു പൊ​തു​പ​രി​പാ​ടി ഷെ​ഡ്യൂ​ള്‍ ചെ​യ്യ​പ്പെ​ടാ​നും അ​തി​ല്‍ ക്ഷ​ണം ല​ഭി​ക്കാ​നും ഭാ​ഗ്യം കിട്ടിയ വ്യ​ക്തി​യാ​ണ് താ​നെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു. താ​ര​ത്തെ കാ​ണാ​നും ച​ട​ങ്ങി​ലേ​ക്കു​മാ​യി വ​ന്‍ ജ​ന​ക്കൂ​ട്ട​മാ​ണ് ഉ​ദ്ഘാ​ട​ന​വേ​ദി​യി​ലേ​ക്കെ​ത്തി​യ​ത്.