സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍റെ "ച​തു​രം' സെ​പ്റ്റം​ബ​ര്‍ 16-ന്

01:06 PM Aug 20, 2022 | Deepika.com

സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ച​തു​രം സെ​പ്റ്റം​ബ​ര്‍ 16ന് ​തി​യ​റ്റി​ലെ​ത്തും. റോ​ഷ​ന്‍ മാ​ത്യു​വും സ്വാ​സി​ക വി​ജ​യ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തിന്‍റെ ട്രെ​യി​ല​ര്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഗ്രീ​ന്‍​വി​ച് എ​ന്‍റർ​ടെ​യ്ന്‍​മെ​ന്‍റി​ന്‍റെ​യും, യെ​ല്ലോ ബേ​ര്‍​ഡ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ​യും ബാ​ന​റി​ല്‍ വി​നീ​ത അ​ജി​ത്, ജോ​ര്‍​ജ് സാ​ന്‍റി​യാ​ഗോ, ജം​നേ​ഷ് ത​യ്യി​ല്‍, സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചിത്രം നിർമിക്കുന്നത്.


അ​ല​ന്‍​സി​യ​ര്‍ ലോ​പെ​സ്, ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​നും വി​നോ​യ് തോ​മ​സും ചേ​ര്‍​ന്നാ​ണ്. പ്ര​തീ​ഷ് വ​ര്‍​മ്മ ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. പ്ര​ശാ​ന്ത് പി​ള്ള സം​ഗീ​ത​വും ദീ​പു ജോ​സ​ഫ് എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ക്കും.