വി​മ​ര്‍​ശ​ന​ങ്ങ​ളെ ഭ​യ​ന്ന​ല്ല ശോ​ഭ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്: അ​നു​ശ്രീ

10:57 AM Aug 20, 2022 | Deepika.com

ശോ​ഭ​യാ​ത്ര പാ​ര്‍​ട്ടി അ​തീ​ത​മാ​യി ന​ട​ക്കു​ന്ന ഒ​ന്ന​ല്ലെ​ന്നും അ​തി​ലൊ​രി​ക്ക​ലും രാ​ഷ്ട്രീ​യം കാ​ണ​രു​തെ​ന്നും ന​ടി അ​നു​ശ്രീ.​ അ​മ്പ​ല​ത്തി​ലെ എ​ത് പ​രി​പാ​ടി​ക്കും മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ആ​ളാ​ണ് താ​നെ​ന്നും വി​മ​ര്‍​ശ​ന​ങ്ങ​ളെ ഭ​യ​ന്ന​ല്ല ശോഭയാത്രയിൽ ഇത്തവണ വേ​ഷം അ​ണി​യാ​തി​രു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞു. ക​മു​കും​ചേ​രി​യി​ല്‍ ന​ട​ന്ന ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​നു​ശ്രീ.

കൃ​ഷ്ണ​നാ​യും മു​രു​ക​നാ​യും ഗ​ണ​പ​തി​യാ​യും ഞാ​ന്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ശ​രീ​രം വ​ള​രു​ന്ന​തി​ന​നു​സ​രി​ച്ച് ആ ​സ​മ​യ​ത്ത് ഇ​ണ​ങ്ങു​ന്ന​ത് ഏ​ത് വേ​ഷ​മാ​ണോ അ​ത് ഞാ​ന്‍ അ​ണി​ഞ്ഞു വ​രാ​റു​ണ്ട്. ഇ​ത്ത​വ​ണ ചേ​ട്ടന്‍റെ കു​ഞ്ഞ് കൃ​ഷ്ണ​നാ​യി എ​ത്തി. ആ​ദ്യ​മാ​യാ​ണ് അ​വ​ന്‍ കൃ​ഷ്ണ​വേ​ഷം കെ​ട്ടു​ന്ന​ത്. അ​തു​കൊ​ണ്ട് അ​വ​നാ​ണ് ഞ​ങ്ങ​ളു​ടെ താ​രം.



വി​മ​ര്‍​ശ​ന​ങ്ങ​ളെ പേ​ടി​ച്ച​ല്ല ഇ​ത്ത​വ​ണ ഞാ​ന്‍ വേ​ഷം അ​ണി​യാ​തി​രു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ കാ​വി അ​ണി​ഞ്ഞ് വ​രി​ല്ല​ല്ലോ. അ​നു​ശ്രീ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ന​ടി​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.