ഒ​റ്റു​കൊ​ടു​ത്ത് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍; ഒ​റ്റ് ട്രെ​യി​ല​ര്‍

10:10 AM Aug 20, 2022 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​നും അ​ര​വി​ന്ദ് സ്വാ​മി​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ദ്വി​ഭാ​ഷാ ചി​ത്രം ഒ​റ്റി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റങ്ങി. മ​ല​യാ​ള​ത്തി​ല്‍ ഒ​റ്റ് എ​ന്ന പേ​രി​ലും ത​മി​ഴി​ല്‍ ര​ണ്ട​കം എ​ന്ന പേ​രി​ലു​മാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ക.

ത​മി​ഴി​ല്‍ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ടി.​പി.​ഫെ​ല്ലി​നി​യാ​ണ്. ദ് ​ഷോ പീ​പ്പി​ളി​ന്‍റെ ബാ​ന​റി​ല്‍ ത​മി​ഴ് ന​ട​ന്‍ ആ​ര്യ​യും ഓ​ഗ​സ്റ്റ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ഷാ​ജി ന​ടേ​ശ​നു​മാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.



ജാ​ക്കി ഷ്‌​റോ​ഫാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 25 വ​ര്‍​ഷ​ത്തി​ന് ശേ​ഷം അ​ര​വി​ന്ദ് സ്വാ​മി മ​ല​യാ​ള​സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി വ​രു​ന്നു എ​ന്ന​തും ഈ ​ചി​ത്ര​ത്തി​​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

തെ​ലു​ങ്ക് ന​ടി ഈ​ഷ റെ​ബ്ബ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ത്രി​ല്ല​ര്‍ രീ​തി​യി​ല്‍ അ​ണി​യി​ച്ചി​രൊ​ക്കു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത് എ​സ്.​സ​ജീ​വാ​ണ്. എ.​എ​ച്ച് കാ​ശി​ഫ് സം​ഗീ​ത​വും വി​ജ​യ് ഛായ​ഗ്ര​ണ​വും നി​ര്‍​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ് അ​പ്പു ഭ​ട്ട​തി​രി.