ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രൂസ്ലിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഉദയകൃഷ്ണയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. മല്ലു സിംഗിന് ശേഷം ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാകും ബ്രൂസ്ലി.
എന്റെ എല്ലാ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോസിനും ഞാന്‍ ഈ ചിത്രം സമര്‍പ്പിക്കുന്നു. വൈശാഖേട്ടനൊപ്പം ഒരു സിനിമ ചെയ്തിട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഉദയേട്ടന്റെ സ്ക്രിപ്റ്റിലാണ് ആദ്യമായി ഞാന്‍ നായകനാവുന്നത്.
ഗോകുലം ഗോപാലന് സാര്‍ എന്നിലര്‍പ്പിച്ച വിശ്വാസവും ബോധ്യങ്ങളുമില്ലെങ്കില് ഈ പ്രോജക്റ്റ് നടക്കില്ല. വി.സി. പ്രവീണ്‍, ബൈജു ഗോപാലന്, കൃഷ്ണമൂര്‍ത്തി എല്ലാവര്ക്കും നന്ദി. കൂടുതലൊന്നും കൂട്ടിച്ചേര്‍ക്കുന്നില്ല, ഞാന്‍ വരികയാണ്', ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ കുറിച്ചു.
വൈശാഖിന്റെ പുതിയ ചിത്രം; ബ്രൂസ്ലിയായി ഉണ്ണി മുകുന്ദൻ ടൈറ്റിൽ പോസ്റ്റർ
12:19 PM Aug 18, 2022 | Deepika.com