നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടുകയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം ന്നാ താന്‍ കേസ് കൊട്. പ്രേക്ഷക സ്വീകാര്യത കൊണ്ടും അഭിനയ മികവ് കൊണ്ടും ചിത്രം വന്‍ ഹിറ്റിലേക്ക് മാറുകയാണ്.
ഓഗസ്റ്റ് 11-ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് നേടിയത് 25 കോടി രൂപയാണ്. നിര്‍മാതാവ് തന്നെയാണ് ബോക്സ് ഓഫീസ് കളക്ഷന്റെ കണക്ക് പുറത്തുവിട്ടത്. നടന്റെ കരിയറിലെ വമ്പന്‍ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.
നാട്ടുഭാഷയുടെ തനിമകൊണ്ടും പ്രമേയം കൊണ്ടും അവതരണശൈലി കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വിധത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
കോഴുമ്മല്‍ രാജീവന് എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന് ഈ ചിത്രത്തിലെത്തുന്നത്. ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായിക. വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, കനകം കാമിനി കലഹം തുടങ്ങിയ ജനപ്രിയ സിനിമകളുടെ സംവിധായകന് രതീഷ് ബാലകൃഷ്ണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'ന്നാ താന്‍ കേസ് കൊട്'.
എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് 'ന്നാ താന്‍ കേസ് കൊട്' നിര്‍മിക്കുന്നത്. രാകേഷ് ഹരിദാസ് ഛായഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് മനോജ് കണ്ണോത്ത്.
"കേസ് തിരികെ കൊടുത്തത്' 25 കോടി; കുഞ്ചാക്കോ ബോബന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ്
11:06 AM Aug 16, 2022 | Deepika.com