പ്രണയാര്‍ദ്ര നിമിഷങ്ങളുടെ പുത്തന്‍ ഭാവങ്ങള്‍ പ്രേക്ഷകന് സമ്മാനിക്കാന്‍ ചതുരം സിനിമ. സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രം ചതുരത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സ്വാസികയും റോഷനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസറില്‍ ഇരുവരുടെയും പ്രണയരംഗങ്ങളാണ് പ്രധാന ആകര്‍ഷണം.
ഇവര്‍ക്കൊപ്പം അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ഥ് ഭരതനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ഗ്രീന്‍വിച്ച് എന്റര്ടെയ്ന്മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഈ മാസം റിലിസിനെത്തും.