ഇന്ദിരാഗാന്ധിയായി മേക്ക് ഓവര്‍ നടത്തിയ നടി മഞ്ജു വാര്യറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. മഞ്ജുവിനൊപ്പം ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന് കൂടി ചേര്‍ന്നപ്പോള്‍ സ്വാതന്ത്യപൊന്പുലരിയുടെ ആശംസ വാനോളമുയർന്നു.
വെള്ളരിപട്ടണം എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഇരുവരും അതിശയിപ്പിക്കുന്ന മാറ്റങ്ങളോടെ എത്തിയിരിക്കുന്നത്. സ്വാതന്ത്യദിനാശംസകളുമായി എത്തിയ ചിത്രത്തിന്റെ പോസ്റ്ററാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
രാഷ്ട്രീയം പറയാന്‍ സ്വാതന്ത്യം കിട്ടിയിട്ട് 75 വര്‍ഷം എന്നതാണ് പോസ്റ്ററിലെ വാചകം. കുടുംബത്തോട് ചേര്‍ന്നു നില്ക്കുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആണെന്ന സൂചനയായിരുന്നു നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകള്‍. അതിന് കൂടുതല്‍ വ്യാപ്തി ഏറുകയാണ് പോസ്റ്ററിലെ വാചകങ്ങള്‍ കൂടി ചേരുമ്പോള്‍.
മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മഹേഷ് വെട്ടിയാറും മാധ്യമപ്രവര്ത്തകന് ശരത് കൃഷ്ണനും ചേര്‍ന്നാണ്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ സലിംകുമാര്‍,സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ്മ, അഭിരാമി ഭര്ഗവന്,കോട്ടയം രമേശ്,മാലാപാര്‍വതി,വീണാ നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
സച്ചിന് ശങ്കര്‍ സംഗീത സംവിധാനം നിര്വഹകിക്കുന്നു. അലക്സ് ജെ.പുളിക്കല്‍ ഛായഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് അപ്പു എന്‍.ഭട്ടതിരി.
ഇന്ദിരയായി തിളങ്ങി മഞ്ജു; സ്വാതന്ത്യദിനാശംസകളുമായി 'വെള്ളരി പട്ടണം'
01:53 PM Aug 15, 2022 | Deepika.com