നീ ഹിമമഴയായ് വരു; എടക്കാട് ബറ്റാലിയനിലെ മനോഹര ഗാനം കാണാം

01:24 PM Sep 14, 2019 | Deepika.com

‌ടോവിനൊ തോമസ് നായകനാകുന്ന എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തുവിട്ടു. നവാഗതനായ സ്വപ്നേഷ് കെ. നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് കൈലാസ് മേനോൻ ഈണം നൽകുന്ന ഗാനം ആലപിക്കുന്നത് കെ.എസ്. ഹരിശങ്കർ, നിത്യാ മാമെൻ എന്നിവരാണ്.

സംയുക്ത മേനോനാണ് സിനിമയിലെ നായിക. പി. ബാലചന്ദ്രന്‍റേതാണ് തിരക്കഥ. ര​ണ്‍​ജി പ​ണി​ക്ക​ർ, അ​ല​ൻ​സി​യ​ർ, ജോ​ണി ആ​ന്‍റ​ണി, ഹ​രീ​ഷ് ക​ണാ​ര​ൻ, കൊ​ച്ചു​പ്രേ​മ​ൻ, മാ​ള​വി​ക മേ​നോ​ൻ, സ്വാ​സി​ക എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

റൂ​ബി ഫി​ലിം​സ് ആ​ൻ​ഡ് കാ​ർ​ണി​വ​ർ മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ശ്രീ​കാ​ന്ത് ഭാ​സി, തോ​മ​സ് ജോ​സ​ഫ് പ​ട്ടി​ത്താ​നം, ജ​യ​ന്ത് മാ​മ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.