ഫോറന്‍സിക്കിന് ശേഷം അഖില്‍ പോള്‍-അനസ് ഖാന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഐഡിന്റിറ്റി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസും മഡോണ സെബാസ്റ്റ്യനും പ്രധാന വേഷത്തിലെത്തും.
രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രം 2023-ല്‍ തിയറ്ററിലെത്തും. എറണാകുളം,മാഗ്ലൂര്‍,മൗറേഷ്യസ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിശ്ചയിച്ചിരിക്കുന്നത്.
2020-ല്‍ പുറത്തിറങ്ങിയ ഫോറന്‍സിക് പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അഖില്‍പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫോറന്‍സികില്‍ ടൊവീനോയും മംമ്തയുമയിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. സൈക്കളോജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സാമുവേല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിച്ചത്.
ഫോറന്‍സിക് ടീം വീണ്ടും; ടൊവിനോ നായകന്
10:55 AM Aug 14, 2022 | Deepika.com