സിജുവിന്‍റെ കരിയറിലെ നാഴികക്കല്ലാകാൻ പത്തൊമ്പതാം നൂറ്റാണ്ട്; ചിത്രം തിരുവോണദിനത്തില്‍ തിയറ്ററില്‍

03:25 PM Aug 13, 2022 | Deepika.com

വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണദിനമായ സെപ്റ്റംബര്‍ എട്ടിന് തിയറ്ററിലെത്തും. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്.

ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം ഒരു പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രമായിട്ടാകും റിലീസിനെത്തുക. ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സനാണ് എത്തുന്നത്.

ചിത്രത്തിന്‍റെ സംവിധായകന്‍ തന്നെയാണ് റിലീസിംഗ് തിയ്യതി പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലായി ഓണക്കാലത്ത് ചിത്രം തിയറ്ററുകളിലെത്തുമെന്നും എല്ലാ പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാകും പത്തൊമ്പതാം നൂറ്റാണ്ടെന്നും വിനയന്‍ പറഞ്ഞു.

''പത്തൊന്‍പതാം നുറ്റാണ്ട് സെപ്റ്റംബര്‍ എട്ടിന് തിരുവോണ നാളില്‍ തിയറ്ററുകളില്‍ എത്തുകയാണ്. മലയാളം കൂടാതെ തമിഴ് , തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം 1800 കാലഘട്ടത്തിലെ സംഘര്‍ഷാത്മകമായ തിരുവിതാംകൂര്‍ ചരിത്രമാണ് പറയുന്നത്.

ആക്ഷന്‍ പാക്ഡ് ആയ ഒരു ത്രില്ലര്‍ സിനിമയായി വരുന്ന പത്തൊന്‍പതാം നൂറ്റാണ്ട് സിജു വിത്സണ്‍ എന്ന യുവനടന്‍റെ കരിയറിലെ നാഴികക്കല്ല് ആയിരിക്കും എന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമില്ല.

ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകരും അത് ശരിവയ്ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വലിയ ക്യാന്‍വാസിലുള്ള ഫിലിം മേക്കിങും ശബ്ദമിശ്രണവും തിയറ്റര്‍ എക്സ്പിരിയന്‍സിന് പരമാവധി സാധ്യത നല്‍കുന്നു.

എം. ജയചന്ദ്രന്‍റെ നാലു പാട്ടുകള്‍ക്കൊപ്പം സന്തോഷ് നാരായണന്‍റെ മനോഹരമായ ബാക്ഗ്രൗണ്ട് സ്കോറിങ് മലയാളത്തില്‍ ആദ്യമായെത്തുകയാണ്. സുപ്രീം സുന്ദറും രാജശേഖറും ചേര്‍ന്ന് ഒരുക്കിയ ആറ് ആക്ഷന്‍ സീനുകളും ഏറെ ആകര്‍ഷകമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.


ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം എന്‍റെ സിനിമകളില്‍ ഏറ്റവും വലിയ പ്രോജക്ടാണ്. അത് പ്രേക്ഷകര്‍ക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു പ്രതീക്ഷിക്കുന്നു. നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.'-വിനയന്‍ പറഞ്ഞു.

അ​നൂ​പ് മേ​നോ​ന്‍, ചെ​മ്പ​ന്‍ വി​നോ​ദ്, സു​ധീ​ര്‍ ക​ര​മ​ന,സു​രേ​ഷ് ക്യ​ഷ്ണ, ടി​നി​ടോം,വി​ഷ്ണു വി​ന​യ്, ഇ​ന്ദ്ര​ന്‍​സ്,രാ​ഘ​വ​ന്‍, അ​ല​ന്‍​സി​യ​ര്‍,മു​സ്ത​ഫ, സു​ദേ​വ് നാ​യ​ര്‍,ജാ​ഫ​ര്‍ ഇ​ടു​ക്കി,ചാ​ലി​പാ​ല, ശ​ര​ണ്‍,മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി, സെ​ന്തി​ല്‍​ക്യ​ഷ്ണ, ദീ​പ്തി സ​തി, പൂ​നം ബ​ജ്വ, രേ​ണു സൗ​ന്ദ​ര്‍,വ​ര്‍​ഷ വി​ശ്വ​നാ​ഥ്, നി​യ,മാ​ധു​രി ബ്ര​കാ​ന്‍​സ, ശ്രീ​യ ശ്രീ,​സാ​യ് കൃ​ഷ്ണ, ബി​നി,അ​ഖി​ല,ട്വി​ങ്കി​ള്‍ ജോ​ബി തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഗോ​കു​ലം മൂ​വി​സി​ന്‍റെ ബാ​ന​റി​ല്‍ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ള്‍​ക്ക് എം. ​ജ​യ​ച​ന്ദ്ര​ന്‍ സം​ഗീ​തം പ​ക​രു​ന്നു. ഷാ​ജി​കു​മാ​ര്‍ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. എ​ഡി​റ്റി​ങ് വി​വേ​ക് ഹ​ര്‍​ഷ​ന്‍.