നടന് ഫഹദ് ഫാസിലിന്റെ 40-ാം ജന്മദിനമായിരുന്നു ചൊവ്വാഴ്ച. കുടുംബത്തൊടൊപ്പം ജന്മദിനം ആഘോഷിക്കുന്ന ഫഹദിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നസ്രിയ തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചത്.
ഫഹദിന്റെ സഹോദരങ്ങളോടൊപ്പമുള്ള ചിത്രങ്ങളും നസ്രിയ പങ്കുവച്ചു. കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ഫഹദിനെയും ഫഫ എന്ന് പ്രത്യേകം തയ്യാറാക്കിയ തൊപ്പിയുമണിഞ്ഞ നസ്രിയെയും ചിത്രത്തില്‍ കാണാം.
നിരവധി പേരാണ് ഫഹദിന് ആശംസകളുമായി എത്തിയത്. ദുല്‍ഖര്‍ സല്മാന്,പൃഥ്വിരാജ്,അഹാന കൃഷ്ണ,ശിവദ തുടങ്ങിയവര്‍ ആശംസകളുമായെത്തി.