മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവന്റെ ട്രെയിലർ പുറത്തുവിട്ടു. ഗാനമേള ട്രൂപ്പിലെ ഗായകനായ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഹരി പി. നായരും രമേഷ് പിഷാരടിയുമാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.
മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലീം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻപിള്ളരാജു, കുഞ്ചൻ, അശോകൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആർ. ശ്രീലക്ഷ്മി, ആർ. ശങ്കർ രാജ്, സൗമ്യ രമേഷ് എന്നിവരാണ് സിനിമ നിർമിക്കുന്നത്.
ഗാനഗന്ധർവന്റെ ട്രെയിലർ എത്തി
12:36 PM Sep 07, 2019 | Deepika.com