മും​ബൈ ന​ഗ​ര​ത്തി​ലൂ​ടെ ദി​ലീ​പ്; വീ​ഡി​യോ

10:43 AM Aug 08, 2022 | Deepika.com

മും​ബൈ ന​ഗ​ര​ത്തി​ലൂ​ടെ സ്ലോ​മോ​ഷ​നി​ല്‍ ന​ട​ക്കു​ന്ന ദി​ലീ​പി​ന്‍റെ വീ​ഡി​യോ​ക​ളാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. പ​ത്ത് മാ​സ​ത്തെ നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം പു​ന​രാ​രം​ഭി​ച്ച വോ​യി​സ് ഓ​ഫ് സ​ത്യ​നാ​ഥ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ​നാ​യാ​ണ് താ​രം മും​ബൈ​യി​ലെ​ത്തി​യ​ത്.

ദി​ലീ​പ് റാ​ഫി കൂ​ട്ടു​കെ​ട്ടി​ല്‍ ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ല്‍ കൊ​ച്ചി​യി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ട​യ്ക്കു വ​ച്ച് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ബാ​ദു​ഷ സി​നി​മാ​സി​ന്‍റെ​യും ഗ്രാന്‍റ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ​യും ബാ​ന​റി​ല്‍ എ​ന്‍.​എം ബാ​ദു​ഷ, ദി​ലീ​പ്, ഷി​നോ​യ് മാ​ത്യു,പ്രി​ജി​ന്‍ ജെ.​പി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.


ചി​ത്ര​ത്തി​നാ​യി ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത് റാ​ഫി ത​ന്നെ​യാ​ണ്. ജോ​ജു ജോ​ര്‍​ജ്, സി​ദ്ധി​ഖ്, ജോ​ണി ആ​ന്‍റ​ണി, വീ​ണ ന​ന്ദ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു. ജിതിൻ സ്റ്റാനിലസ് ഛായഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും നിർവഹിക്കുന്നു. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.