ഓണത്തിന് തിയറ്റിലെത്താന് ഒരുങ്ങി വിനയന് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ ഉള്‍പെടെ പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ചിത്രം റിലീസ് ചെയ്യുക.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്റെ അതിജീവനത്തിന്റെയും പോരാട്ട വീര്യത്തിന്റെയും കഥപറയുന്ന ചിത്രത്തില്‍ സിജു വിത്സനാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ കയാദു നായികായി എത്തുന്നു.
അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്, അലന്‍സിയര്‍,മുസ്തഫ, സുദേവ് നായര്‍,ജാഫര്‍ ഇടുക്കി,ചാലിപാല, ശരണ്‍,മണികണ്ഠന് ആചാരി, സെന്തില്‍ക്യഷ്ണ, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്,വര്‍ഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില,ട്വിങ്കിള്‍ ജോബി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന് സംഗീതം പകരുന്നു. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ് വിവേക് ഹര്ഷന്.
ഓണത്തിന് റിലീസിനൊരുങ്ങി വിനയന് ചിത്രം പത്തമ്പൊതാം നൂറ്റാണ്ട്
09:49 AM Aug 08, 2022 | Deepika.com