വ്യത്യസ്ത പ്രമേയത്തിലൂടെ പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ പൃഥ്വിരാജ് ചിത്രം തീര്‍പ്പിന്റെ പുതിയ ടീസര്‍ പുറത്തിങ്ങി.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപിയും വിജയ് ബാബുവും രതീഷ് അമ്പാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിജയ് ബാബു,പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും ചിത്രത്തില്‍ താരങ്ങളായി എത്തുന്നു.