മൂ​ന്ന് വ​ര്‍​ഷ​ത്തി​ന് ശേ​ഷം റാം ​പു​ന​രാം​ഭി​ച്ച് മോ​ഹ​ന്‍​ലാ​ലും ജീ​ത്തു ജോ​സ​ഫും

10:35 AM Aug 06, 2022 | Deepika.com

കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി വ​ന്ന ജീ​ത്തു ജോ​സ​ഫ് ചി​ത്രം റാ​മി​ന്‍റെ ഷൂ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ചു. മോ​ഹ​ന്‍​ലാ​ലി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി നി​ര്‍​മ്മി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം കൂ​ടി​യാ​കും റാം. ​

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ കോ​വി​ഡ് കാ​ര​ണം നി​ര്‍​ത്തി വ​ച്ചി​രു​ന്നു. മൂ​ന്ന് വ​ര്‍​ഷ​ത്തി​ന് ശേ​ഷം ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു.




താ​ന്‍ ചെ​യ്തി​ട്ടു​ള്ള​തി​ല്‍ വ​ച്ച് ഏ​റ്റ​വും മു​ത​ല്‍​മു​ട​ക്കു​ള്ള ചി​ത്ര​മാ​ണ് റാ​മെ​ന്ന് ജീ​ത്തു ജോ​സ​ഫ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തൃ​ഷ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​കും മോ​ഹ​ന്‍​ലാ​ല്‍ എ​ത്തു​ക.

കൊ​ച്ചി,ഡ​ല്‍​ഹി, ധ​നു​ഷ്‌​കോ​ടി, ഉ​സ്‌​ബെ​ക്കി​സ്ഥാ​ന്‍, കെ​യ്‌​റോ, ല​ണ്ട​ന്‍ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം 2020-ല്‍ ​തു​ട​ങ്ങി​യെ​ങ്കി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡി​ന്‍റെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​ന്ന​തോ​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നി​രു​ന്നു.

ഇ​ന്ദ്ര​ജി​ത്ത്, സു​രേ​ഷ് മേ​നോ​ന്‍, സി​ദ്ദി​ഖ്, ദു​ര്‍​ഗ കൃ​ഷ്ണ, ആ​ദി​ല്‍ ഹു​സൈ​ന്‍, ച​ന്തു​നാ​ഥ് എ​ന്നി​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റി​ങ് വി.​എ​സ്. വി​നാ​യ​ക്. സം​ഗീ​തം വി​ഷ്ണു ശ്യാം