ജോജു ജോര്‍ജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം പീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിദ്ദീഖ്, രമ്യ നമ്പീശന്, അനില്‍ നെടുമങ്ങാട്, അതിഥി രവി, ആശ ശരത്ത്, ഷാലു റഹീം, അര്ജുന് സിംഗ്, വിജിലേഷ്, മാമുക്കോയ തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളില്‍ ചിത്രം പുറത്തിറക്കും.
സറ്റയറിക്കല്‍ ചിത്രമായാകും പീസ് റിലീസ് ചെയ്യുക. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം. അനില്‍ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.
സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ദയാപരന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സഫര്‍ സനലും രമേഷ് ഗിരിജയും ചേര്‍ന്നാണ്. ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ഗാനരചന അന്‍വര്‍ അലി, സന്‍ഫീര്‍ കെ, വിനായക് ശശികുമാര്‍.ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷമീര്‍ ജിബ്രാനാണ്.