വി​ക്രം സി​നി​മ​യി​ലെ ഏ​ജ​ന്‍റ് ടീ​ന ഇ​നി മ​മ്മൂ​ട്ടി​ക്കൊ​പ്പം

11:35 AM Aug 04, 2022 | Deepika.com

സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം വി​ക്ര​ത്തി​ല്‍ ഏ​ജന്‍റ് ടീ​ന​യാ​യി ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​നം കാ​ഴ്ച വെ​ച്ച വാ​സ​ന്തി ഇ​നി മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ക്കും. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യാ​യി​രി​ക്കും വാ​സ​ന്തി എ​ത്തു​ക. ചി​ത്ര​ത്തി​ന് ഇ​തു​വ​രെ​യും പേ​രി​ട്ടി​ട്ടി​ല്ല.

ക​മ​ല്‍​ഹാ​സ​നൊ​പ്പം ഏ​റ്റ​വും മി​ക​ച്ച വേ​ഷ​മാ​യി​രു​ന്ന വിക്രത്തിന്‍റെ സംവിധായകൻ ലോ​കേ​ഷ് വാ​സ​ന്തി​ക്കു ന​ല്‍​കി​യ​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി​യി​ല്‍ നി​ന്നും ഏ​ജ​ന്‍റ് ടീ​ന​യാ​യി മാ​റി​യ​ത് പ്രേ​ക്ഷ​ക​ര്‍ കൈ​യ്യ​ടി​ച്ചാ​ണ് സ്വീ​ക​രി​ച്ച​ത്.സി​നി​മ​യി​ലെ നൃ​ത്ത​മേ​ഖ​ല​യി​ലാ​യി​രു​ന്നു വ​ര്‍​ഷ​ങ്ങ​ളാ​യി വാ​സ​ന്തി ജോ​ലി ചെ​യ്തി​രു​ന്ന​ത്. നൃ​ത്ത​സം​വി​ധാ​യ​ക​രു​ടെ സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ച വാ​സ​ന്തി അ​ഭി​ന​യ​ത്തി​ലേ​ക്കെ​ത്തി​യ​ത് അ​പ്ര​തീ​ഷി​ത​മാ​യാ​ണ്.

ഗ്രാ​ന്‍റ് മാ​സ്റ്റ​ര്‍ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി മ​മ്മൂ​ട്ടി വേ​ഷ​മി​ടു​ന്ന ചി​ത്ര​ത്തി​ല്‍ സ്‌​നേ​ഹ,അ​മ​ല പോ​ള്‍,ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ര്‍.

വി​ല്ല​നാ​യെ​ത്തു​ന്ന​ത് പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ന്‍ താ​രം വി​ന​യ് റാ​യ് ആ​ണ്. വി​ന​യ് അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​ണി​ത്. ഷൈ​ന്‍ ടോം ​ചാ​ക്കോ, ദി​ലീ​ഷ് പോ​ത്ത​ന്‍, സി​ദ്ദീ​ഖ്, ജി​നു ഏ​ബ്ര​ഹാം തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു.

ചി​ത്ര​ത്തി​ന് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് ഓ​പ്പ​റേ​ഷ​ന്‍ ജാ​വ ഒ​രു​ക്കി​യ ഫൈ​സ് സി​ദ്ദീ​ഖ് ആ​ണ്. സം​ഗീ​തം ജ​സ്റ്റി​ന്‍ വ​ര്‍​ഗീ​സ്, എ​ഡി​റ്റി​ങ് മ​നോ​ജ്. കൊ​ച്ചി, പൂ​യം​കു​ട്ടി, വ​ണ്ടി​പ്പെ​രി​യാ​ര്‍ തു​ട​ങ്ങി​യ ലൊ​ക്കേ​ഷ​നി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​ര്‍.​ഡി. ഇ​ലു​മി​നേ​ഷ​ന്‍​സ്.