നടി മാല പാര്‍വതിയുടെ മാതാവ് ഡോ.കെ.ലളിത അന്തരിച്ചു. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പട്ടം എസ്യുടി ആശുപത്രിയിലായിരുന്നു അന്ത്യം.
അമ്മ യാത്രയായി! തിരുവനന്തപുരം, പട്ടം എസ്യുടി ഹോസ്പിറ്റലില്‍ വച്ചായിരുന്നു. 5.48-ന്. ജൂലൈ 12 മുതല്‍, ചികിത്സയിലായിരുന്നു. ലിവറില്‍ സെക്കണ്ടറീസ്. അറിഞ്ഞത് 12-ന്. മാരകമായ രോഗം, ഞങ്ങള്‍ക്ക് പരിചരിക്കാന്‍, ശ്രുശ്രൂഷിക്കാന്‍,22 ദിവസമേ കിട്ടിയൊള്ളു. മാല പാര്‍വതി കുറിച്ചു.
എസ്എടി ആശുപത്രി റിട്ട. പ്രൊഫസറും വകുപ്പുമേധാവിയുമായിരുന്നു ഡോ. ലളിത. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും പട്ടം എസ്യുടിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന അന്തരിച്ച സി.വി. ത്രിവിക്രമനാണ് ഭര്‍ത്താവ്. ലക്ഷ്മി മനു എസ്.കുമാരന്, മാല പാര്‍വതി എന്നിവര്‍ മക്കളാണ്. സംസ്കാരം വൈകിട്ട് 5.30 ന് ശാന്തികവാടത്തില്‍.
നടി മാല പാര്‍വതിയുടെ മാതാവ് അന്തരിച്ചു
09:39 AM Aug 04, 2022 | Deepika.com