ആ​രൊ​ക്കെ​യോ ജൂ​റി​യു​ടെ ചെ​യ​ര്‍​മാ​നാ​വു​ന്നു, ആ​ർക്കെക്കയോ പു​ര​സ്‌​കാ​രങ്ങൾ കൊ​ടു​ക്കു​ന്നു; ദേശീയചലചിത്ര അവാർഡിനെതിരെ അടൂർ

10:47 AM Aug 01, 2022 | Deepika.com

ച​ല​ചി​ത്ര​പു​ര​സ്‌​കാ​ര​മെ​ന്ന​ത് ദേ​ശീ​യ​ത​ല​ത്തി​ല്‍ ക്രൂ​ര​വി​നോ​ദ​മാ​ണെ​ന്ന് ചലചിത്രകാരൻ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍. ത​ട്ടു​പൊ​ളി​പ്പ​ന്‍ സി​നി​മ​ക​ള്‍​ക്കാ​ണ് അ​വാ​ര്‍​ഡു​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഫി​ലീം​ സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ജോ​ണ്‍​ അ​ബ്ര​ഹാം പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങും 'ചെ​ല​വൂ​ര്‍ വേ​ണു: ജീ​വി​തം, കാ​ലം' എ​ന്ന ഡോ​ക്യു​മെന്‍ററി പ്ര​ദ​ര്‍​ശ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​ര​സ്‌​കാ​രം നി​ര്‍​ണ​യ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡം എ​ന്താ​ണ​ന്നോ ആ​രാ​ണ് സി​നി​മ ക​ണ്ട് പു​ര​സ്‌​കാ​രം നി​ശ്ച​യി​ക്കു​ന്ന​തെ​ന്നോ അ​റി​യു​ന്നി​ല്ല. അ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ന​ല്ല സി​നി​മ​ക​ള്‍ വ​രു​ന്നി​ല്ല. ത​ട്ടു​പൊ​ളി​പ്പ​ന്‍​സി​നി​മ​ക​ള്‍​ക്കാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍.

ആ​രാ​ണ് ഈ ​വി​കൃ​തി കാ​ട്ടു​ന്ന​വ​രു​ടെ ചെ​യ​ര്‍​മാ​നെ​ന്നു​പോ​ലും അ​റി​യു​ന്നി​ല്ല. ഇ​ത് അ​ന്യാ​യ​മാ​ണ്. ആ​രൊ​ക്കെ​യോ ജൂ​റി​യു​ടെ ചെ​യ​ര്‍​മാ​നാ​വു​ന്നു. ആ​ര്‍​ക്കൊ​ക്കെ​യോ പു​ര​സ്‌​കാ​രം കൊ​ടു​ക്കു​ന്നു. ഇ​തൊ​ക്കെ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ക്ക​രു​ത്. എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കു​മ​റി​യാം. ഇ​തൊ​ക്കെ അ​ന്യാ​യ​മാ​ണെ​ന്നു മാ​ത്ര​മേ ത​നി​ക്ക് പ​റ​യാ​നു​ള്ളൂ. അ​ദ്ദേ​ഹം പ​റ​ഞ്ഞു.