തെലുങ്കിനെ കൈയ്യിലെടുക്കാന്‍ സല്‍മാന്‍ ഖാന്‍; ചിരഞ്ജീവിക്കൊപ്പം ഗോഡ്ഫാദറില്‍

11:35 AM Jul 30, 2022 | Deepika.com

തെലുങ്ക് സിനിമ ആസ്വാദകരെ കൈയ്യിലെടുക്കാന്‍ ചുവടുകളുമായി സല്‍മാന്‍ ഖാന്‍. സൂപ്പര്‍താരം ചിരഞ്ജീവിക്കൊപ്പം ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ ഒരു ഡാന്‍സ് സീനിലാകും താരം എത്തുക. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

സല്‍മാന്‍ ഖാന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാകും ഇത്. കാമിയോ വേഷത്തിലാകും ഖാന്‍ എത്തുക. ഒന്നിച്ചു അഭിനയിക്കുന്നതിന്‍റെ സന്തോഷമാണ് ചിരഞ്ജീവി പങ്കുവച്ചത്. പ്രഭുദേവ കൊറിയോഗ്രാഫ് ചെയ്യുന്ന ഡാന്‍സിലാകും താരം ചുവടുവെയ്ക്കുക.



ഭായ്‌ക്കൊപ്പം ഡാന്‍സ് ഫ്‌ളോറിലേക്ക് ചുവടുകള്‍ വെയ്ക്കുകയാണ്. കൂടാതെ ത്രസിപ്പിക്കുന്ന നൃത്തം പഠിപ്പിച്ച് പ്രഭുദേവയും. ഇത് നിങ്ങളെ ആനന്ദിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു. ചിരഞ്ജീവി കുറിച്ചു. ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദര്‍. മോഹന്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.