47ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് മെഡലുകള്‍ കരസ്ഥമാക്കി നടന് അജിത്. നാല് സ്വര്‍ണവും രണ്ട് വെങ്കലവും ഉള്‍പെടെ ആറ് മെഡലുകളാണ് താരം സ്വന്തമാക്കിയത്. 10 മീറ്റര്‍, 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് പ്രാഥമിക റൗണ്ടുകളില്‍ താരം പങ്കെടുത്തത്.
കോയമ്പത്തൂരില്‍ വച്ച് നടന്ന ആദ്യഘട്ടത്തിലെ മത്സരം പൂര്‍ത്തിയാക്കി ത്രിച്ചി റൈഫിള്‍ ക്ലബ്ബില്‍ എത്തിയ താരത്തെ കാണാനായി നിരവധി ആരാധകര്‍ എത്തിയിരുന്നു. ജൂലൈ 25-നാണ് മത്സരം ആരംഭിച്ചത്.
2021ല്‍ നടന്ന തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അജിത്ത് ആറ് മെഡലുകള്‍ നേടിയിരുന്നു. വര്‍ഷങ്ങളായി താരം ഷൂട്ടിംഗ് പരിശീലനം നടത്തുന്നുണ്ട്. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന വലിമൈയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യറാണ് നായിക.
തമിഴ്നാട് റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് മെഡലുകള്‍ സ്വന്തമാക്കി അജിത്
11:07 AM Jul 30, 2022 | Deepika.com