മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ലൊക്കേഷനുകളില്‍ നിന്നും ബറോസ് ടീം സൈന്‍ ഓഫ് ചെയ്യുകയാണ്. ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍ എന്നാണ് ചിത്രം സഹിതം പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്.
ബറോസിന്റെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ശിവന്, ടി.കെ.രാജീവ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ നീണ്ട നിരയെ ചിത്രത്തില്‍ കാണാം.
ത്രിഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്നോളജികള്‍ ഉപയോഗിച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ് ഒരുക്കുന്നത്. വാസ്കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
വിദേശ നടി പാസ് വേഗ, ഗുരു സോമസുന്ദരം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന് ജിജോ പുന്നൂസാണ് ബറോസിന്റെ രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
ബറോസിന് പാക്കപ്പ്; ഇനി കാത്തിരിപ്പിന്റെ ദിനങ്ങളെന്ന് മോഹന്‍ലാല്‍, അച്ഛനൊപ്പം പ്രണവും
10:39 AM Jul 30, 2022 | Deepika.com