ക​ടു​വ നാ​ലി​ന് ഒ​ടി​ടി​യി​ല്‍

09:10 AM Jul 30, 2022 | Deepika.com

പൃ​ഥ്വി​രാ​ജി​ന്‍റെ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ക​ടു​വ ഇ​നി ഒ​ടി​ട​യി​ല്‍ ആ​സ്വ​ദി​ക്കാം. ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത ക​ടു​വ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ പ്രൈം ​വീ​ഡി​യോ​യി​ലാ​യി​രി​ക്കും സ്ട്രീ​മിം​ഗ് ന​ട​ത്തു​ക. ഏ​റെ നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​യി​രു​ന്നു ചി​ത്രം തി​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്ത​ത്.

പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​​ന്‍റെ പേ​രി​നെ​തി​രെ​യാ​യി​രു​ന്നു പ​രാ​തി. ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ച​ന്‍ എ​ന്ന പേ​ര് മാ​റ്റി ക​ടു​വ​ക്കു​ന്നേ​ല്‍ കു​ര്യ​ച്ച​ന്‍ എ​ന്നാ​ക്കി​യാ​ണ് ചി​ത്രം റി​ലീ​സി​നെ​ത്തി​യ​ത്. പാ​ലാ സ്വ​ദേ​ശി ജോ​സ് കു​രു​വി​നാ​ക്കു​ന്നേ​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച് പേ​ര് മാ​റ്റാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

പൃ​ഥ്വി​രാ​ജി​നൊ​പ്പം ത​ന്നെ അ​തി​ശ​ക്ത​മാ​യ വേ​ഷ​മാ​ണ് വി​വേ​ക് ഒ​ബ്‌​റോ​യ്ക്കും. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഐ​ജി ജോ​സ​ഫ് ചാ​ണ്ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് വി​വേ​കി​ന്‍റേ​ത്. ഇ​വ​ര്‍ ത​മ്മി​ലു​ള്ള അ​തി​ശ​ക്ത​മാ​യ ഒ​രു ഏ​റ്റു​മു​ട്ട​ലി​​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ സം​യു​ക്ത മേ​നോ​നാ​ണ് നാ​യി​ക.