ക​മ​ല്‍ ഹാ​സ​ന്‍ ഒ​രു ഫി​ലിം സ്‌​കൂ​ള്‍ തു​ട​ങ്ങ​ണം; അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍

03:39 PM Jul 29, 2022 | Deepika.com

ഉ​ല​ക​നാ​യ​ന്‍ കമ​ല്‍​ഹാ​സ​ന്‍ ഒ​രു ഫി​ലിം സ്‌​കൂ​ള്‍ തു​ട​ങ്ങി സി​നി​മ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാര്യത്തിൽ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്കും 45-മി​നി​റ്റ് ക്ലാ​സ്സ് എ​ടു​ക്ക​ണ​മെ​ന്നും സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍. ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍ ഇ​ട​ക്ക് വി​സി​റ്റിം​ഗ് പ്രൊ​ഫ​സ​റാ​യി വ​ര​ണ​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ അ​ദ്ദേ​ഹം പ​റ​യുന്നു.

ക​മ​ല്‍​ഹാ​സ​ന്‍ സാ​ര്‍ ഒ​രു ഫി​ലിം സ്‌​കൂ​ള്‍ തു​ട​ങ്ങ​ട്ടെ എ​ന്ന് ഞാ​ന്‍ ദൈ​വ​ത്തോ​ട് പ്രാ​ര്‍​ത്ഥി​ക്കു​ന്നു.അ​ഭി​ന​യ​ത്തി​ലും സം​വി​ധാ​ന​ത്തി​ലും സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തി​നും താ​ല്‍​പ്പ​ര്യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് അ​ദ്ദേ​ഹം ദി​വ​സ​വും 45 മി​നി​റ്റ് ക്ലാ​സ് എ​ടു​ക്ക​ണം.

അ​ദ്ദേ​ഹം ഫി​ലിം സ്‌​കൂ​ള്‍ തു​ട​ങ്ങി​യാ​ല്‍ ഭാ​ര​തി രാ​ജ സാ​ര്‍, മ​ണി​ര​ത്‌​നം സാ​ര്‍, ശ​ങ്ക​ര്‍ സാ​ര്‍, ഫാ​സി​ല്‍ സാ​ര്‍, പ്രി​യ​ദ​ര്‍​ശ​ന്‍ സാ​ര്‍, എ​സ്എ​സ് രാ​ജ​മൗ​ലി സാ​ര്‍, സ​ന്താ​ന ഭാ​ര​തി സാ​ര്‍ എ​ന്നി​വ​ര്‍ വി​സി​റ്റിം​ഗ് പ്രൊ​ഫ​സ​ര്‍​മാ​ര്‍​മാ​രാ​യി വ​ര​ണം.

ഉ​ല​ക​നാ​യ​ക​ന്‍ പ​റ​ഞ്ഞാ​ല്‍ ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍ സാർ ച​ല​ച്ചി​ത്ര സാ​ങ്കേ​തി​ക വി​ദ്യ​യി​ലും എ​ഴു​ത്തി​ലും ക്ലാ​സെ​ടു​ക്കാ​ന്‍ വരും.​ വി​സി​റ്റിം​ഗ് പ്രൊ​ഫ​സ​റാ​യി വ​ന്നാ​ല്‍ മ​തി. ദൈ​വ​ത്തി​ന​റി​യാം. ഒ​രു ദി​വ​സം സ്റ്റീ​വ​ന്‍ സ്പി​ല്‍​ബെ​ര്‍​ഗ് സാ​റും ജെ​യിം​സ് കാ​മ​റൂ​ണ്‍ സാ​റും പോ​ലും വ​ന്ന് ക്ലാ​സ്സ് എ​ടു​ത്തേ​ക്കാം.

'ഇ​ത്ര​യും സാ​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ച​തി​ന് എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. പ​ല​ര്‍​ക്കും ഇ​ത് വി​ഡ്ഢി​ത്ത​മാ​യി തോ​ന്നാം.​പ​ക്ഷെ അ​വ​ര്‍ അ​വ​രു​ടെ സി​നി​മ​ക​ളി​ലൂ​ടെ എ​ന്‍റെ വെ​ര്‍​ച്വ​ല്‍ ഫി​ലിം പ്രൊ​ഫ​സ​ര്‍​മാ​രാ​ണ്. അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍ കു​റി​ച്ചു.