യുവ ന​ട​ന്‍ ശ​ര​ത് ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു

03:00 PM Jul 29, 2022 | Deepika.com

യു​വ ന​ട​ന്‍ ശ​ര​ത് ച​ന്ദ്ര​ന്‍ (37) അ​ന്ത​രി​ച്ചു. അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ താ​ര​ത്തെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൂ​ടെ, മെ​ക്‌​സി​ക്ക​ന്‍ അ​പാ​ര​ത, സി​ഐ​എ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ശ​ര​ത് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

പി​റ​വം ക​ക്കാ​ട്ട് ഊ​ട്ടോ​ളി​ല്‍ ച​ന്ദ്ര​ന്‍റെയും ലീ​ല​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ന്‍: ശ്യാം​ച​ന്ദ്ര​ന്‍. ന​ട​ന്‍ ആന്‍റണി വര്‍​ഗീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.