ചാക്കോച്ചന്‍റെ വൈറൽ ചുവടുകളുമായി ദുൽഖറും വീഡിയോ

03:46 PM Jul 28, 2022 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ഡാ​ന്‍​സി​ന് മാ​റ്റ് കൂ​ട്ടി ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍. ദേ​വ​ദൂ​ത​ര്‍ പാ​ടി സ്‌​നേ​ഹ​ദൂ​ത​ര്‍ പാ​ടി എ​ന്ന ഗാ​നം കു​ഞ്ചാ​ക്കോ ബോ​ബ​​ന്‍റെ ചു​വ​ടു​ക​ളാ​ല്‍ വൈ​റ​ലാ​യി​രു​ന്നു. ദു​ല്‍​ഖ​റി​ന്‍റെ സീ​താ രാ​മം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നാ​യാ​ണ് താ​രം കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ആ​രാ​ധ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ആ ​പാ​ട്ടി​ന് ത​ന്നെ ദു​ല്‍​ഖ​ര്‍ വേ​ദി​യി​ല്‍ ചു​വ​ടു​വ​ച്ച​ത്. ആ​ദ്യം പാ​ട്ട് പാ​ടു​ക​യും പി​ന്നീ​ട് നൃ​ത്തം ചെ​യ്യു​ക​യു​മാ​യി​രു​ന്നു ചെ​യ്ത​ത്.



'ന്നാ ​താ​ന്‍ കേ​സ് കൊ​ട്' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ദേ​വ​ദൂ​ത​ര്‍ എ​ന്ന ഗാ​നം പു​ന​രാ​വി​ഷ്‌​ക​രി​ച്ച​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഡാ​ന്‍​സ് വൈ​റ​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. 1985ല്‍ ​പു​റ​ത്തി​റ​ങ്ങി​യ 'കാ​തോ​ടു കാ​തോ​രം' എ​ന്ന ചി​ത്ര​ത്തി​ലേ​താ​ണ് 'ദേ​വ​ദൂ​ത​ര്‍ പാ​ടി' എ​ന്ന ഗാ​നം.

ഒ.​എ​ന്‍.​വി. കു​റു​പ്പി​ന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ വ​രി​ക​ള്‍​ക്ക് ഔ​സേ​പ്പ​ച്ച​ന്‍ ഈ​ണ​മൊ​രു​ക്കി​യ ഗാ​നം. ഗാ​ന​ഗ​ന്ധ​ര്‍​വ്വ​ന്‍ കെ.​ജെ.​യേ​ശു​ദാ​സി​ന്‍റെ ആ​ലാ​പ​ന​ത്തി​ല്‍ അ​ന്നേ ഈ ​ഗാ​നം പ്രേ​ക്ഷ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രു​ന്നു.

ന്നാ ​താ​ന്‍ കേ​സ് കൊ​ട്' എ​ന്ന ചി​ത്ര​ത്തി​ല്‍ വീ​ണ്ടും ഒ​രു​ക്കി​യ ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ബി​ജു നാ​രാ​യ​ണ​നാ​ണ്. ഡോ​ണ്‍ വി​ന്‍​സെ​ന്‍റാ​ണ് സം​ഗീ​തം. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ള്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് 'ന്നാ ​താ​ന്‍ കേ​സ് കൊ​ട്'.

രാ​ജീ​വ​ന്‍ എ​ന്ന കാ​സ​ര്‍​കോ​ടു​കാ​ര​നാ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ബേ​സി​ല്‍ ജോ​സ​ഫ്, ഉ​ണ്ണി​മാ​യ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ള്‍. 'സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ്', 'വി​ക്രം' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ത​മി​ഴ് ന​ടി ഗാ​യ​ത്രി ശ​ങ്ക​ര്‍ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​ണ് ന്നാ ​താ​ന്‍ കേ​സ് കൊ​ട്.