റാം ​ച​ര​ണ്‍ 007: "ബോ​ണ്ടാ​വാ​ൻ തെ​ലു​ങ്ക് താ​രം യോ​ഗ്യ​ൻ'

01:11 PM Jul 28, 2022 | Deepika.com

ബ്രി​ട്ടീ​ഷ് സൂ​പ്പ​ർ ഏ​ജ​ന്‍റ് ജെ​യിം​സ് ബോ​ണ്ടി​ന്‍റെ വേ​ഷ​ത്തി​ലേ​ക്ക് തെ​ലു​ങ്ക് താ​രം റാം​ച​ര​ണി​നെ നി​ർ​ദേ​ശി​ച്ച് ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ.

മാ​ർ​വ​ൽ പ​ര​ന്പ​ര​യാ​യ "ലൂ​ക്ക് കേ​ജ്' ഒ​രു​ക്കി​യ ചി​യോ ഹൊ​ദാ​രി കോ​ക്ക​റാ​ണ് ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ റാം​ച​ര​ണ്‍ അ​നു​യോ​ജ്യ​നാ​യി​രി​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.



ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് ഡാ​നി​യേ​ൽ ക്രെ​യി​ഗ് പി​ൻ​മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ സൂ​പ്പ​ർ ഏ​ജ​ന്‍റി​നെ അ​വ​ത​രി​പ്പി​ച്ച് കാ​ണാ​ൻ ത​നി​ക്ക് താ​ത്പ​ര്യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് കോ​ക്ക​ർ റാം​ച​ര​ണി​നെ ഉ​ൾ​പ്പെ​ടുത്തി​യ​ത്.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ഈ ​പ​ട്ടി​ക​യി​ൽ ഹോ​ളി​വു​ഡ് താ​രം ഇ​ദ്രി​സ് എ​ൽ​ബ, മാ​ത്യൂ ഗൂ​ഡ്, സോ​പെ ഡി​രി​സു എ​ന്നി​വ​രു​ടെ പേ​രു​മു​ണ്ട്.

കോ​ക്ക​റു​ടെ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ ജെ​യിം​സ് ബോ​ണ്ടാ​യി റാം​ച​ര​ണി​നെ അ​വ​ത​രി​പ്പി​ച്ചു​ള്ള പോ​സ്റ്റ​റു​ക​ളു​മാ​യി ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി.



എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ ബ്ര​ഹ്മാ​ണ്ഡ് ചി​ത്രം "ആ​ർ.​ആ​ർ.​ആ​ർ' നെ​റ്റ്ഫ്ളി​ക്സി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ക്ക​റു​ടെ ഈ ​അ​ഭി​പ്രാ​യ പ്ര​ക​ട​നം.

നെ​റ്റ്ഫ്ളി​ക്സി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്തു തു​ട​ങ്ങി​യ​ത് മു​ത​ൽ ഹോ​ളി​വു​ഡി​ലെ പ​ല പ്ര​മു​ഖ​രും ചി​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്ത് വ​ന്നി​രു​ന്നു.