നടൻ ദുൽഖർ സൽമാന് ജന്മദിനാശംസകളുമായി മലയാള സിനിമ ലോകം. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ നടന് ആശംസകൾ നേർന്നത്.
കുഞ്ചാക്കോ ബോബന്
നീയെനിക്ക് എന്താണെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്റെ ഡിക്യു ബോയ്. നിന്റെ വാപ്പിച്ചിയുടെ ഫാന്‍ ബോയിയായി തുടങ്ങിയ യാത്രയാണ് എന്റേത്. എന്നും അത് അങ്ങനെതന്നെയായിരിക്കും.
ഒരു നടനെന്ന നിലയിലും ഒരു വ്യക്തി എന്ന നിലക്കും അദ്ദേഹത്തില്‍ നിന്നും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഇപ്പോള്‍ ഞാന്‍ നിന്നില്‍ നിന്നുമാണ് പഠിക്കുന്നത്. ഒരു നല്ല സുഹൃത്ത് എങ്ങനെയാകണമെന്നും ഒരു നല്ല മനുഷ്യന് എങ്ങനെയായിരിക്കാമെന്നും ഞാന്‍ പഠിക്കുന്നു.
സൗഹൃദം,സിനിമ,കുടുംബം ഇതില്‍ മൂന്നിലും എന്റെ കാഴ്ചപ്പാടില്‍ നീയാണ് മുന്നില്‍. ലോകത്തെ മുഴുവന്‍ ആനന്ദിപ്പിക്കുന്ന ചരടായി നീ മാറാട്ടെ. എല്ലാ അനുഗ്രഹങ്ങളും ദൈവം നിനക്ക് നല്കട്ടെ.
ജന്മദിനാശംസകള് ഡിക്യു ബോയി. എന്ന് നിന്റെ സ്വന്തം ചാക്കോ മാഷ്. യഥാര്‍ഥത്തില്‍ നിനക്ക് ഞാനാണ് സമ്മാനങ്ങള്‍ തരേണ്ടത്. എന്നാല്‍ നിന്റെ ജന്മദിനത്തിന് നീ എനിക്ക് സമ്മാനം നല്കി. (കുഞ്ചാക്കോ ബോബന് അഭിനയിച്ച ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ വൈറല്‍ ഡാന്‍സ് ദേവദൂതര്‍ പാടി എന്ന ഗാനത്തിന് ബുധനാഴ്ച ദുല്‍ഖര്‍ ചുവടുവച്ചിരുന്നു. ഒപ്പം അതേ ഗാനം പാടുകയും ചെയ്തു)
നസ്രിയ നസീം
എന്റെ ഡാര്‍ലിംഗ് ബമ്മിന് ജന്മദിനാശംസകള്. നീയും അമാലുമില്ലാതെ ഞാന്‍ എന്തു ചെയ്യും. ഇല്ല നിങ്ങളില്ലാതെ ഞാന്‍ ഒന്നും ചെയ്യില്ല.
സുപ്രിയ പൃഥ്വിരാജ്
ജന്മദിനാശംസകള് പ്രിയപ്പെട്ട ദുല്‍ഖര്‍. പുതിയ സിനിമക്ക് എല്ലാവിധ ആശംസകളും. എത്രയും വേഗം നമുക്കൊരുമിച്ചൊരു യാത്ര പോകണം. ഒന്നു കറങ്ങിവരണം.
അപര്‍ണ്ണ ബാലമുരളി
ജന്മദിനാശംസകള് പ്രിയപ്പെട്ട ദുല്‍ഖര്‍. ഹൃദയം നിറയെ ദയയുള്ള മനുഷ്യന്. എല്ലാ വിധ ആശംസകളും പ്രാർഥനകളും.