ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ തെ​ലു​ങ്ക് സി​നി​മാ ലോ​കം

12:29 PM Jul 27, 2022 | Deepika.com

ഓ​ഗ​സ്റ്റ് 1 മു​ത​ൽ സി​നി​മാ ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച് തെ​ലു​ങ്ക് സി​നി​മാ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ആ​ക്ടീ​വ് തെ​ലു​ങ്ക് ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് ഗി​ൽ​ഡ്(​എ​ടി​എ​ഫ്പി​ജി).

ഉ​യ​രു​ന്ന നി​ർ​മാ​ണ​ചി​ല​വും തീ​യ​റ്റ​റു​ക​ളി​ലെ മോ​ശം വ​രു​മാ​ന​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ടി​എ​ഫ്പി​ജി ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ഈ ​നീ​ക്കം അ​നി​വാ​ര്യ​മാ​ണെ​ന്ന് സം​ഘ​ട​ന പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.



എ​സ്.​എ​സ് രാ​ജ​മൗ​ലി​യു​ടെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം "ആ​ർ.​ആ​ർ.​ആ​ർ', പ്ര​ശാ​ന്ത് നീ​ലി​ന്‍റെ "കെ.​ജി.​എ​ഫ്', സു​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത "പു​ഷ്പ' എ​ന്നി​വ മാ​ത്ര​മാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് ശേ​ഷം സി​നി​മാ മേ​ഖ​ല​യ്ക്ക് ലാ​ഭം ന​ൽ​കി​യ​തെ​ന്നും ഭൂ​രി​ഭാ​ഗം ചി​ത്ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും എ​ടിഎഫ്​പി​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന സ​മ​യ​ത്ത് താ​ര​ങ്ങ​ളു​ടെ ഭീ​മ​മാ​യ പ്ര​തി​ഫ​ലം കു​റ​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി​യും നി​ർ​മാ​ണ ചി​ല​വ് ചു​രു​ക്കു​ന്ന​തി​നെ​പ്പ​റ്റി​യും ച​ർ​ച്ച​ക​ൾ ന​ട​ക്കും.

എ​ന്നാ​ൽ ഏ​തൊ​ക്കെ നി​ർ​മാ​ണ​ക്ക​ന്പ​നി​ക​ൾ ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. എ​ടി​എ​ഫ്പി​ജി ആ​ഹ്വാ​നം ന​ട​പ്പി​ലാ​യാ​ൽ സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ മ​ഹേ​ഷ് ബാ​ബു, ജൂ​നി​യ​ർ എ​ൻ.​ടി.​ആ​ർ എന്നിവർ ഉ​ൾ​പ്പ​ടെ​യു​ള്ളവരുടെ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണം നി​ല​യ്ക്കും.