കൊട്ട മ​ധു​വാ​യി ത​ക​ര്‍ത്ത​ഭി​ന​യി​ച്ച് പൃ​ഥ്വി​രാ​ജ്; കാപ്പ ​മേക്കിം​ഗ് വീ​ഡി​യോ

12:26 PM Jul 27, 2022 | Deepika.com

ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം കാ​പ്പ​യി​ലെ സം​ഘ​ട​ന​രം​ഗ​ങ്ങ​ളു​ടെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തു​വ​ന്നു. പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ചി​ത്രീ​ക​ര​ണ രം​ഗ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. ആ​ക്ഷ​ന്‍ മാ​സ് രം​ഗ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. കൊട്ട മ​ധു​വാ​യി വ്യ​ത്യ​സ്ത ഗ​റ്റ​പ്പി​ലാ​ണ് താ​രം എത്തുന്നത്.

ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ൻ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് ജി​നു വി. ​ഏ​ബ്ര​ഹാം, ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സ്, ദി​ലീ​ഷ് നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. തീ​യ​റ്റ​ർ ഓ​ഫ് ഡ്രീം​സ് എ​ന്ന ഇ​വ​രു​ടെ ബാ​ന​റി​ന് ഫെ​ഫ്ക റൈ​റ്റേ​ഴ്സ് യൂ​ണി​യ​ൻ നി​ർ​മ്മാ​ണ പി​ന്തു​ണ ന​ൽ​കു​ന്നു.​



ഇ​ന്ദു​ഗോ​പ​ന്‍റെ "ശം​ഖു​മു​ഖി' എ​ന്ന നോ​വ​ലി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​ണ് കാ​പ്പ. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്രം വ​ൻ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. പൃ​ഥ്വി​രാ​ജി​നൊ​പ്പം അ​പ​ർ​ണ്ണ ബാ​ല​മു​ര​ളി, ആ​സി​ഫ് അ​ലി,അ​ന്ന ബെ​ൻ, ന​ന്ദു,ജ​ഗ​ദീ​ഷ്,ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തും.

മ​ഞ്ജു വാ​ര്യ​റാ​യി​രു​ന്നു ആ​ദ്യം ചി​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ തി​ര​ക്ക് മൂ​ലം ചി​ത്ര​ത്തി​ൽ നി​ന്നും പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് അ​പ​ർ​ണ്ണ ബാ​ല​മു​ര​ളി എ​ത്തു​ന്ന​ത്. ജോ​മോ​ൻ ടി. ​ജോ​ണ്‍ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ ഷ​മീ​ർ മു​ഹ​മ്മ​ദാ​ണ്.