നടി അപര്‍ണ്ണ ബാലമുരളി ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്നതിനു അരമണിക്കൂര്‍ മുമ്പ് എങ്ങനെയായിരുന്നു എന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോനാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പ്രഖ്യാപനത്തിന് തൊട്ടു മുന്‍പ് ടെന്ഷനിടിച്ചിരിക്കുന്ന അപര്‍ണ്ണയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. കാറില്‍ ഇരിക്കുന്ന ഇവരുടെ മുഖത്തെ ഭാവങ്ങള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണ് നടന്. അപര്‍ണയോട് എന്തിനാണ് ഈ സമയത്തു ടെന്‍ഷന്‍ എന്നു സിദ്ധാര്‍ഥ് ചോദിക്കുമ്പോള്‍, ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന്റെ ടെന്‍ഷനിലാണ് എന്നാണു മറുപടി.
കാറില്‍ തനിക്ക് ഒപ്പമുള്ളവരോട് പിന്തുണ നല്കാന് നടി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. പൊള്ളാച്ചിയില്‍ ചിത്രീകരിക്കുന്ന 'ഇനി ഉത്തരം' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ദേശീയ അവാര്‍ഡ് പ്രഖ്യാപനം നടക്കുമ്പോള്‍ അപര്‍ണ.
അവാര്‍ഡ് പ്രഖ്യാപനത്തിന് അരമണിക്കൂര്‍ മുന്‍പുള്ള അപര്‍ണ്ണ; വീഡിയോ
12:38 PM Jul 26, 2022 | Deepika.com